Trending

സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവാണ്.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായത്. പുനെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച എട്ടു പേരുടെ സാംപിളുകളും നെഗറ്റീവായിരുന്നു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപ ബാധിച്ച് മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കളും സമ്പർക്കമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് നമുക്ക് ഈ ഘട്ടത്തിൽ ആശ്വാസകരമാണ്. ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ  പരിശോധനാ ഫലവും ഇന്ന് ലഭിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post