Trending

കട്ടിപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.


കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ നടത്തുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി കട്ടിപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറും താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ആയ സഖാവ് നീധിഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്.
 VPA സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ  ശശി കോറി സ്വഗതം പറഞ്ഞു.  ലത്തീഫ് കോറി നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post