Trending

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് താമരശ്ശേരി വിദ്യാഭ്യസ ജില്ല നേതാക്കൾ ധർണ്ണ നടത്തി.

 
"സ്പാർക്ക് "- സംബന്ധമായി എയ്ഡഡ് സ്കൂൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് താമരശ്ശേരി വിദ്യാഭ്യസ ജില്ല നേതാക്കൾ താമരശ്ശേരി ട്രഷറിക്ക് മുമ്പിൽ നത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട് ജോർജ്ജ് ജോസഫ് ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജു ജോസഫ് , ട്രഷറർ ജസ്റ്റിൻ സ്കറിയ എന്നിവർ പ്രസംഗിച്ചു. ടോം കെ ജോർജ്ജ്, ഷാജു എന്നിവരും പങ്കെടുത്തു എയ്ഡഡ് സ്കൂൾ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക് പരിഷ്‌ക്കാരങ്ങൾ ഒഴിവാക്കുക . സ്പാർക്ക് പരാതി പരിഹാരസെല്ലുകൾ. എല്ലാ ജില്ലകളിലും , എയ്ഡഡ് പ്രധാന അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സ്പാർക്ക് നയങ്ങൾ തിരുത്തുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ നടത്തിയത്.
ഇതോടൊപ്പം സംസ്ഥാന സമിതി എല്ലാ ജില്ലകളിലും ധർണ ആഹ്വാനം ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നതിനാൽ അധികം പ്രവർത്തകർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post