Trending

കണ്ടയ്മെൻ്റ് സോണിൽ നിയന്ത്രണം ലംഘിച്ച് ബാർ തുറന്ന് പ്രവർത്തിച്ച വാർത്ത നൽകിയതിന് സെക്ടറൽ മജിസ്ട്രേറ്റിൻ്റെ ഭീഷണി. ഇത്തരം വാർത്ത നൽകുമ്പോൾ തല്ല് കിട്ടാതിരിക്കാൻ സൂക്ഷിച്ചോ എന്നാണ് ഭീഷണി.




താമരശ്ശേരി: കണ്ടയ്മെൻറ് സോണായ താമരശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ചുങ്കത്ത് നിയന്ത്രണം ലംഘിച്ച് ബാർ തുറന്ന് പ്രവർത്തിക്കുന്ന വാർത്ത നൽകിയതിനാണ് ഭീഷണി.

കണ്ടയ്മെൻ്റ് സോണിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവ തുറക്കാൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കേ ശനിയാഴ്ചയും, ഇന്നും ബാർ തുറന്നിരുന്നു.
ഇതു സംബന്ധിച്ച വിവരം പോലീസിൽ അറിയിക്കുകയും, സെക്ടറൽ മജിസ്ട്രേറ്റിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിതിരുന്നു.എന്നാൽ സെക്ടറൽ മജിസ്ട്രേറ്റ് ഫോൺ അറ്റൻറ ചെയ്തിരുന്നില്ല. ഇതു സംബന്ധിച്ചായിരുന്നു വാർത്ത നൽകിയിരുന്നത്.
ഉദ്ദേശം 11 മണിയോടെ താമരശ്ശേരിയിലെ പ്രദേശിക ചാനലായ Time vision ന്യൂസ് റിപ്പോർട്ടർ വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ട ബാർ സെക്യൂരിറ്റി ജീവനക്കാരനാണ് ബാറിൻ്റെ ഗെയിറ്റ് അടച്ചത്.

ഈ സമയം വരെ ബാറ്റിനെതിരെ നടപടിയെടുക്കാൻ ആരും സ്ഥലത്ത് എത്തിയിരുന്നില്ല.
കണ്ടയ്മെൻ്റ് സോണിൽ കടകൾ തുറന്നാലോ, അടക്കാൻ അൽപം താമസിച്ചാലോ ഉടൻ നടപടി സ്വീകരിക്കാൻ തയ്യാറാവുന്ന ഉദ്യോഗസ്ഥർ ബാറിനു നേരെ കണ്ണടക്കുകയാണ് എന്ന വാർത്തയാണ് ടി ന്യൂസ് നൽകിയിരുന്നത്. ഈ വാർത്ത നൽകിയതിന് എതിരെയാണ് സെക്ടറൽ മജിസ്ട്രേറ്റായ സാജിത സജീറിൻ്റെ ഭീഷണി. ഇത്തരത്തിൽ വാർത്ത നൽകിയാൽ അടി കിട്ടാതിരിക്കാൻ സൂക്ഷിച്ചോ എന്നാണ് ഭീഷണി. സംഭാഷണം പൂർണമായും T News ലേഖകൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post