മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒളിവിലിരുന്ന കോയമ്പത്തൂർ സ്വദേശി മനോജ്കുമാർ (23) മൂന്നാർ പൊലീസ് പിടിയിൽ.
മൂന്നാർ എസ്.ഐ എം.പി. സാഗറിൻ്റെ നേതൃത്വത്തിൽ രാജപാളയത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജനുവരി മധ്യത്തോടെ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് ജോലി വാഗ്ദാനം ചെയ്ത് കുട്ടിയെ തമിഴ്നാട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആറുമാസമായി ഇയാൾ ഒളിവിലായിരുന്നു.
Tags:
Crime News
