Trending

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ് സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥൻ മരിച്ചു


തിരുവനന്തപുരം: സെൽഫിയെടുക്കുന്നതിനിടെ നെയ്യാർ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ്‌ പോത്തൻകോട് സ്വദേശിയായ സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥൻ മരിച്ചു.  റവന്യൂ വകുപ്പ് ജി സെക്ഷനിലെ സെക്ഷൻ ഓഫീസറായ പോത്തൻകോട്‌ ശാന്തിഗിരി പഴിച്ചൻകോട്‌ ഹൃദയകുഞ്ജത്തിൽ കരുണാകരൻ നായരുടെയും ലളിതാമണി അമ്മയുടെയും മകൻ ഹരികുമാർ കരുണാകരനാണ്‌ (46) മരിച്ചത്‌.

ഞായറാഴചയായിരുന്നു അപകടം. ഹരികുമാറും നാല്‌ സുഹൃത്തുകളും കോട്ടൂർ വഴി മീൻമുട്ടിയിൽ ഉല്ലാസയാത്രയ്ക്കെത്തിയതായിരുന്നു. സുഹൃത്തുകൾക്കൊപ്പമുള്ള  സെൽഫിയെടുക്കുന്നതിനായി ഹരികുമാർ വെള്ളച്ചാട്ടത്തിനെടുത്തേയ്‌ക്ക്‌ പോയി. ഇതിനിടയിൽ കാൽവഴുതി പത്തടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ്‌ മരണകാരണം.

ഹരികുമാർ വീഴുന്നതുകണ്ടയുടൻ ഒപ്പമുണ്ടായിരുന്ന വനം വകുപ്പ് വാച്ചർ  രക്ഷിക്കാനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ടോടെ മീൻമുട്ടിയിൽനിന്നും മൃതദേഹം കോട്ടൂർ ഫോറസ്റ്റ്‌ ഓഫീസിലെത്തിച്ചു.  ഹിമാലയ യാത്രകളിൽ സജീവമായിരുന്നു ഹരികുമാർ. ‘പഞ്ചകേദാരം’ യാത്രാവിവരണം എഴുതിയിട്ടുണ്ട്.ഭാര്യ: ശ്രീരേഖ.മകൻ: ഗൗതം ഹരി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post