കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കൊവിഡ്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വിട്ടിൽ ബുധനാഴ്ചയാണ് കള്ളൻ കയറിയത്.
മോഷണത്തിനെത്തിയ കള്ളൻ വീട്ടിലെ ടി വിയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും മോഷ്ടിച്ചു. കാവിലുംപാറ പൊയിലോംചൽ സ്വദേശിയായ വീട്ടുടമസ്ഥൻ്റെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പൊലീസ് 12 മണിക്കൂർ കൊണ്ട് കള്ളനെ പിടികൂടി.
തൊട്ടിൽപാലം സ്വദേശിയായ വിനോദൻ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനാഫലം വന്നപ്പോൾ കള്ളൻ കൊവിഡ് പോസിറ്റീവ്. പ്രതി കൊവിഡ് സ്പെഷ്യൽ ജയിലിൽ റിമാൻ്റിലാണ്
Tags:
Latest News
