പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 3 കോടിയോളം വിലമതിക്കുന്ന 1.200 Kg ഹാഷിഷ് ഓയിൽ പിടികൂടി ആന്ധ്രാ വിശാഖപട്ടണം ധനഡു കൊണ്ട സ്വദേശി പംഗി ഈശ്വരമ്മ, വിശാഖപട്ടണം കുന്തർലാ സ്വദേശി കോട എൽസാകുമാരി എന്നിവർക്കെതിരെ കേസെടുത്തു. റെയ്ഡിൽ അഞ്ചൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു.എൻ.ബേബി, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.ശ്രീകുമാർ, വൈ.ഷിഹാബുദ്ദീൻ, കൊല്ലം എക്സൈസ് ഷാഡോ അംഗങ്ങളായ അശ്വന്ത്.എസ്.സുന്ദരം, എ.ഷാജി, വിഷ്ണു.ഒ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോബിൻ, ബിനു, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സരിത.വി, ദീപ.എൻ.പി, എക്സൈസ് ഡ്രൈവർ രഞ്ജീഷ് ലാൽ എന്നിവർ പങ്കെടുത്തു.
Tags:
Crime News
