Trending

മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി ഒടുവില്‍ മരണത്തിന് കീ‍ഴടങ്ങി


മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി ഒടുവില്‍ മരണത്തിന് കീ‍ഴടങ്ങി. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ക്രൂരമായി ബലാത്സംഗത്തിനിരയായ 30കാരിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. പിന്നീട് ഇന്ന് ഉച്ചയോടെ യുവതി മരണത്തിന് കീ‍ഴടങ്ങുകയായിരുന്നു.

നാടിനെ നടുക്കിയ ക്രൂര സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഡി.സി.പിയും അഡീഷണല്‍ പൊലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post