താമരശ്ശേരി: ആസൂത്രണമില്ലാതെ നിർമ്മാണ പ്രർത്തനം നടത്തിയ താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിലെ ശൗചാലയത്തിൻ്റെ പടവ് പൂർത്തികരിച്ച ചുമർ പൊളിച്ചുമാറ്റി.
സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണെന്നാണ് ന്യായികരണം. എന്നാൽ സൗകര്യങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എഞ്ചിനിയർമാരാണോ ഇതിൻ്റെ പ്ലാൻ തയ്യാറാക്കിയത് എന്നാണ് നാട്ടുകാരുടെ മറുചോദ്യം.
ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്ന പ്രവൃത്തികൾ നടത്തുന്നത് താമരശ്ശേരിയിൽ പുത്തരിയല്ല.
ഹൈമാസ്റ്റ് ലൈറ്റിനടിയിൽ ലോ മാസ്റ്റ്, ലോ മാസ്റ്റിനടിയിൽ സോളാർ, ബസ്സ് ബേയിൽ സ്റ്റേജ്, ഇങ്ങനെ എണ്ണിപ്പറയാൻ നിരവധിയുണ്ട് കാര്യങ്ങൾ...
