കൊടുവള്ളി: കൊടുവള്ളി സ്വദേശി അല്‍ ഐനില്‍ നിര്യാതനായി. പാലക്കുറ്റി പരേതനായ സയ്യിദ് സി പി മുല്ലക്കോയ തങ്ങളുടെ മകന്‍ മുത്തു കോയ തങ്ങള്‍(44) ആണ് മരിച്ചത്. അല്‍ ഐന്‍ ക്ലോക്ക് ടവറിന് സമീപം ദാറു സആദ ബുക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി അല്‍ ഐനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ മരിച്ചു. മയ്യിത്ത് വെള്ളിയാഴ്ച രാത്രി പന്ത്രണ്ട്
മണിയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പാലക്കുറ്റി ആക്കിപ്പോയില്‍ ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കും. പാലക്കുറ്റി ഹരിത പ്രവാസി ലീഗ് ജി സി സി കമ്മിറ്റി അംഗവും എസ് എസ് എഫ്, ഐ സി എഫ് എന്നിവയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: പരേതയായ ആയിഷ ബീവി. ഭാര്യ: സഫിയ ബീവി കുഴിമണ്ണ്. മക്കള്‍: സയ്യിദ് മുഹമ്മദ് റയാന്‍, സയ്യിദത്ത് ഫാത്തിമ റാനിയ, സയ്യിദ് മുഹമ്മദ് റഫ്ഹാന്‍ സയ്യിദ് മുഹമ്മദ് റംസാന്‍. സഹോദരങ്ങള്‍: സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിസീതി കോയ തങ്ങള്‍, കുഞ്ഞി ബീവി.
Tags:
Obituary
