താമരശ്ശേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ താമരശ്ശേരി കൃഷി ഭവൻ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജൈവ നെൽകൃഷിയുടെ പഞ്ചായത്തുതല ഞാറു നടീൽ ഉത്സവം വാകപ്പൊയിൽ
തൈക്കണ്ടിയിൽ ഉദയകുമാറിന്റെ വയലിൽ നടത്തി.
കാർഷിക വികസനത്തിന്റെ ഭാഗമായി ഈ വർഷം ഗ്രാമ പഞ്ചായത്തിൽ 50 ഹെക്ടർ വരുന്ന മൈക്രോ ക്ലസ്റ്ററിലാണ് കേന്ദ്ര , സംസ്ഥാന സംയുക്ത പദ്ധതിയായ വിവിധ ഇനം ജൈവ കൃഷികൾ നടത്തി വരുന്നത്.
ഭാരതീയ പ്രകൃതികൃഷിയുടെ കൊടുവള്ളി ബ്ലോക്ക്തല ക്ലസ്റ്ററിലെ ഉന്നതതല സമിതിയിലെ കർഷക പ്രതിനിധിയായ പാരമ്പര്യ ജൈവ കർഷകൻ ടി. ഉദയകുമാറിന്റെ 50 സെന്റ് പ്രദർശനതോട്ടത്തിലെ വയലിൽ പരമ്പരാഗത രീതിയിൽ ജീവാമൃതം, ബീജാമൃതം തുടങ്ങിയവ ഉപയോഗിച്ചാണ് ജൈവ നെൽകൃഷി നടത്തുന്നത്. ചമ്പാവ് നെൽ വിത്ത് മുളപ്പിച്ചുണ്ടാക്കിയ ഞാറ്റടികളാണ് കൃഷിയ്ക്കുപയോഗിച്ചത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശന തോട്ടങ്ങളും , പരിശീലന പരിപാടികളും ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നടന്നുവരുന്നു.
ഞാറു നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി.അയ്യൂബ് ഖാൻ , ജൈവ കർഷകൻ ടി. ഉദയകുമാർ, സൗപർണ്ണിക സ്വയംസഹായസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, വിപിൻ.വി. പി , രജിതകുമാരി ,
സംബന്ധിച്ചു.
അനുഗ്രഹീത ഗായകൻ ടി.വിനീതിന്റെ നാടൻ പാട്ട് ആലാപനം ഞാറു നടീൽ ഉത്സവം മനോഹരമാക്കി.
ഫോട്ടോ: തൈക്കണ്ടിയിൽ ഉദയകുമാറിന്റെ വാകപ്പൊയിൽ വയലിൽ ഞാറു നടീൽ ഉത്സവം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
