Trending

വാടകവീട്ടില്‍വെച്ച് ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ആശുപത്രിയില്‍


അങ്കമാലി: ആണ്‍ സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു(38) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ മിഥുന്‍(39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.

ബിന്ദു രണ്ടു കുട്ടികളുടെ അമ്മയാണ്. കോക്കുന്നില്‍ വാടകവീട്ടിലാണ് ബിന്ദു താമസിച്ചിരുന്നത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍ മിഥുനെ ഭിഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിഥുന്‍ നല്‍കിയ മൊഴിയും ഇത്തരത്തിലുള്ളതാണ്.

ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ എത്തിച്ച ശേഷം മിഥുന്‍ മുങ്ങുകയായിരുന്നു. ബിന്ദുവിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ബിന്ദു മരിച്ചു.

സംഭവത്തില്‍ ദൂരൂഹുതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് മിഥുനുമായി അടുപ്പത്തിലായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post