Trending

ചന്ദനം കടത്തൽ; രണ്ട് പേർ അറസ്റ്റിൽ


ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. 15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി. മണ്ണാര്‍ക്കാട് എസ്ഐ കെ ആര്‍ ജസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post