പാലക്കാട് : വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി.
കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ് സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഇവർ.
ഇവർക്കായി ഇന്നലെ മുതൽ പോലീസും, അഗ്‌നിശമന സേനയും ,നാട്ടുകാരും ചേര്‍ന്ന് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയായിരുന്നു. കനത്ത മഴയും തണുപ്പും തിരച്ചിലിനെ ബാധിച്ചിരുന്നു. ഇന്ന് ഒരു മണിയോടെയാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:
Latest News
