Trending

ഭാര്യയെയും മക്കളെയും കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു: യുവാവ് പിടിയില്‍


ഉത്തര്‍പ്രദേശ്: മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചു പൊലിസ്. 34കാരനായ രാകേഷാണ് സ്വന്തം കുടുംബത്തെ കൊല്ലുകയും മറ്റൊരാളെ കൊന്ന് താനാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തത്. 
നോയിഡയിലെ സ്വകാര്യ ലബോറട്ടറിയില്‍ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന രാകേഷ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാല്‍ ഭാര്യയെയും മക്കളെയും കൊന്നത്. 
കൊലയ്ക്കു ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ടു സിമന്റിട്ടു മൂടി. ഭാര്യയും മക്കളും വീടുവിട്ടുപോയെന്നും എവിടെയാണെന്നോ എങ്ങോട്ടാണെന്നോ പോയത് അറിയില്ലെന്നും രാകേഷ് പറഞ്ഞു. ഭാര്യയുടെ പിതാവ് പൊലിസില്‍ പരാതി നല്‍കിയിട്ടും മകളെയും കുഞ്ഞുങ്ങളെയും കുറിച്ച് പൊലിസിന് ഒരു തുമ്പും കിട്ടിയില്ല. 
മാത്രമല്ല രാകേഷ് തന്നെപോലെ രൂപസാമ്യമുള്ള ഒരാളെ കൊല്ലുകയും എന്നിട്ട് താന്‍ മരിച്ചെന്ന് പൊലിസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തലയറുത്ത് കൈകള്‍ വെട്ടിമാറ്റി മൃതദേഹത്തില്‍ തന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് സമീപത്തുതന്നെ തിരിച്ചറിയില്‍ കാര്‍ഡ് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഡി.എന്‍.എ പരിശോധനെ നടത്തിയപ്പോഴാണ് മൃതദേഹം രാകേഷിന്റേതല്ലെന്ന് വ്യക്തമായത്. അതോടെ രാകേഷിനെ കുറിച്ചന്വേഷണം തുടങ്ങി. പാത്തോളജിസ്റ്റ് ആയതിനാല്‍ തെളിവുകള്‍ എങ്ങനെ നശിപ്പിക്കാമെന്ന് രാകേഷിന് അറിയാമായിരുന്നു. മറ്റൊരു പേരില്‍ ഹരിയാനയില്‍ ജീവിക്കുമ്പോഴാണ് പോലിസ് പിടിയിലായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post