Trending

മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയത് വെള്ളിക്കെട്ടന്‍ ചുട്ടത്; യുവാക്കള്‍ ആശുപത്രിയില്‍


ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നിവര്‍ വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് ഭക്ഷിച്ചത്. ഇതിനു ശേഷമാണ് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതില്‍ രാജുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള്‍ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്‌ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post