Trending

ഹരിതാ നേതാക്കളുടെ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍.*

    



ലൈംഗികചുവയോടെ സംസാരിച്ചുവെന്ന ഹരിത നേതൃത്വത്തിന്‍റെ പരാതിയില്‍ ​354(a) വകുപ്പ്​ രേഖപ്പെടുത്തിയാണ്​ ചെങ്ങമനാട് പോലീസ് നവാസിനെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് ഒന്നരയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിന് കയറും മുന്‍പേ നവാസ് പറഞ്ഞത്.

പോലീസ് വിളിച്ചതനുസരിച്ചാണ് വന്നതെന്നും എം എസ് എഫിലെ ഒരു വിഭാഗം ഉന്നയിച്ച പരാതിയെക്കുറിച്ചറിയില്ലെന്നും നവാസ് പറഞ്ഞു. ജൂണ്‍ 24ന് നടന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനും അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പത്ത് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഓഗസ്റ്റ് 17ന് വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം വെള്ളയില്‍ പോലീസാണ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ നിന്ന് കേസ് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post