Trending

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍



ഇടുക്കി: പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്‍റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സിന്ധുവാണ് മരിച്ചത്. അയൽവാസിയായ ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപകമായ പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ഒളിവില്‍ പോയ ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇളയ മകനുമൊത്ത് സിന്ധു പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post