Trending

ബമ്പറടിച്ചതായി അവകാശപ്പെട്ട കോടീശ്വരൻ്റെ മോഹങ്ങൾ...


'കുറച്ച് സ്ഥലം വാങ്ങണം, വീട് വെക്കണം. ചാരിറ്റി നടത്തണം' ഏതൊരു പ്രവാസി മലയാളിയേയും പോലെ സൈതലവി പ്രതികരിച്ചു.കേരള സര്‍ക്കാരിന്റെ ഓണം ബമ്പറായ പത്രണ്ട് കോടി ലഭിച്ചത് സൈതലവിക്കാണ്. വയനാട് പനമരം സ്വദേശിയായ സൈതലവി ദുബൈയില്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

' സ്ഥലം വാങ്ങണം വീട് വെക്കണം. കുടുംബം വാടക്കാണ് താമസിക്കുന്നത്. ഇവിടെ റസ്റ്റോറന്റില്‍ ജീവനക്കരനാണ്. ഇന്നലെ ഉച്ചയോടെയാണ് കാര്യം അറിഞ്ഞത്. വാട്‌സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുത്തത്. കൂട്ടുകാരന് ഗൂഗിള്‍പേ വഴി പൈസ അയച്ചുകൊടുത്തു. ജോലി തുടരും. ഇവിടം വിടില്ല.' എന്നാണ് സൈതലവി പറയുന്നത്. TE 645465 എന്നാണ് ടിക്കറ്റ് നമ്പരർ.

ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറയുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post