മുംബൈ: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അയൽക്കാരിയായ 21കാരിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുക്കുകയും ഫോൺ നമ്പർ പോൺ സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കുനാൽ അങ്കോൽക്കറിനെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിക്ക് കുനാൽ അങ്കോൽക്കർ ഇ- കൊമേഴ്സ് സൈറ്റുകൾ വഴിയാണ് സെക്സ് ടോയ്സ് അയച്ചുകൊണ്ടിരുന്നത്. ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിലാണ് കുനാൽ പ്രൊഡക്ടുകൾ സൈറ്റ് വഴി ഓർഡർ ചെയ്യുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെയാണ് ഈ പരിപാടി തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് ഇത്തരം ഉപകരണം അയക്കുന്നത് സംബന്ധിച്ച് പെൺകുട്ടി ഫെബ്രുവരിയിൽ മലാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സൈബർ കുറ്റകൃത്യമായതിനാൽ കേസ് മുംബൈ പൊലീസിന്‍റെ സൈബർ സെല്ലിന് കൈമാറുകയായിരുന്നു.
പൊലീസ് ആദ്യം കൊറിയർ കമ്പനികൾ മുഖേന പ്രതിയെ അന്വേഷിച്ചെങ്കിലൂം ഒരിടത്തും ഇയാൾ പേര് നൽകിയിരുന്നില്ല. ശേഷം വി.പി.എൻ വിവരങ്ങൾ ആരാഞ്ഞു. ഒരോ തവണയും വേറെ വേറെ ഐ.പി അഡ്രസിലാണ് ഇയാൾ സാധനങ്ങൾ ഓർഡർ ചെയ്തിരുന്നത്. പ്രദേശത്തെ 500ലധികം സേവനദാതാക്കളെ പൊലീസ് പരിശോധനക്ക് വിധേയമാക്കി.
അവസാനം സാങ്കേതിക വിദഗ്ധൻമാരുടെയും ഇന്‍റലിജൻസിന്‍റെയും സഹായത്തോടെയാണ് സൈബർ സെൽ കുനാലിനെ പിടികൂടിയത്.
Tags:
Crime News
