Trending

സമുദായത്തിൻ്റെ ഉള്ളിൽ നിന്നു തന്നെ എതിർപ്പ്; വിവാദ കൈപുസ്തകം പിൻവലിക്കും.


കൃസ്തീയ സമൂഹത്തിൻ്റെ അകത്തു നിന്നും, പുറത്തു നിന്നും പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിവാദമായ കൈപുസ്തകം താമരശ്ശേരി രൂപത പിൻവലിക്കാൻ സാധ്യത. പുസ്തകത്തിൻ്റെ വിതരണം നിർത്തി വെക്കാനും, വിതരണം നടത്തിയത പുസ്തകങ്ങൾ തിരികെ വാങ്ങാനും തീരുമാനമെടുത്തതായാണ് വിവരം.

മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ഉള്ളടക്കം വരാനിടയായതിൽ മതബോധനം ഡയറക്ടർ ഖേദം പ്രകടിപ്പിച്ചിരുന്നു.

രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ലയെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post