താമരശ്ശേരി :
പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .
പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വാടിക്കൽ, സെക്രട്ടറി ജാഫർ പരപ്പൻപൊയിൽ, ഉബൈദ് കോരങ്ങാട്, കബീർ ചാലക്കര, ഫവാസ് വാടിക്കൽ, മുജീബ് ഈർപ്പോണ, അബൂബക്കർ കോയ, ഫൗസിയ കാരാടി തുടങ്ങിയവർ നേതൃത്വം നൽകി.
