ചെന്നൈ • പാലിൽ ഉറക്കഗുളിക ചേർത്ത് നൽകി മയക്കിയ ശേഷം ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്. തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് (28) ക്രൂരകൃത്യം നടത്തിയത്. 3 വയസ്സുകാരിയായ മകളെയും കൊണ്ട് ഇയാൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു
വൃക്കകൾ തകരാറിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഇയാൾ ബന്ധുക്കൾക്ക് വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു. ആരും അന്വേഷിക്കരുതെന്നും ഭാര്യ ദിവ്യയെ (24) കൊന്ന് താനും ആത്മഹത്യ ചെയ്യുമെന്നും ഇയാൾ ഓഡിയോയിൽ പറയുന്നുണ്ടെന്നാണു റിപ്പോർട്ട്.
കുടുംബവഴക്കിനെ തുടർന്ന് ദിവ്യ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ദിവ്യയെ സത്യമൂർത്തി തിരികെ കൂട്ടിവരികയായിരുന്നു. ഒരുമിച്ച് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് ഭാര്യയെ വീട്ടിലെത്തിച്ചത്. പൊള്ളലേറ്റ ദിവ്യ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Tags:
Obituary
