വൈത്തിരി: വൈത്തിരി ടൗണില്‍ വ്യാപാരികളും നാട്ടുകാരും വെച്ച പൂച്ചട്ടികള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 3 മണിയ്ക്ക് കുറച്ച് പേര്‍ ചേര്‍ന്ന് മദ്യലഹരിയില്‍ അതിക്രമം കാണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്പതോളം പൂച്ചെടി ചട്ടികള്‍ തകര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്നും സൂചന. പുതിയ ചെടിച്ചട്ടികള്‍ വാങ്ങി നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കുമെന്നും സൂചന.
Tags:
Latest News
