Trending

ഭിന്നശേഷി വിദ്യാർഥിനിഅഷിതക്കും കുടുംബത്തിനും വീടൊരുങ്ങുന്നു.





താമരശ്ശേരി:
ഭിന്നശേഷി വിദ്യാർഥിനി പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ
മഠത്തിൽ അഷിത ക്കും കുടുംബത്തിനും  
  വീടൊങ്ങുന്നു. 
 കൊടുവള്ളി ബി. ആർ. സി  യുടെ നേതൃത്വത്തിൽ 
നിർമ്മാണ കമ്മറ്റിക്ക് രൂപം നൽകുകയും സു
മനസ്സുകളുടെ സഹായത്തോടെ  അഷിതയ്ക്ക് വീടൊരുക്കാൻ തീരുമാനിക്കുകയുമായിരുന്നു. 
പ്ളസ്റ്റിക് ഷീറ്റ് കൊണ്ട്  മേഞ്ഞ കൂരയിൽ ജീവിതം തള്ളിനീക്കുന്ന കുടുംബത്തെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ബി.ആർ.സി. അധികൃതർ വീട് നിർമ്മാണത്തിന് മുൻകയ്യെടുക്കുകയായിരുന്നു.



       വീട് പ്രവൃത്തി ഉൽഘാടനം ഡോ..എം.കെ.മുനീർ എം.എൽ.എ. നിർവ്വഹിച്ചു. . സഹായ സന്നദ്ധതയുള്ള വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ്  നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്ന തെന്ന് ബി
.പി.സി. വി.എം.മെഹറലി പറഞ്ഞു.
വാർഡ് മെമ്പർ എം.വി. യുവേഷ് ചെയർമാനും പി. വിനയകുമാർ കൺവീനറും എം. വൈ. മുഹമ്മദ് റാഷി ട്രഷററുമായിട്ടുള്ള കമ്മിറ്റിയാണ് നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
        താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ. ടി അബ്ദു റഹ്മാൻ  മാസ്റ്റ ർ അധ്യക്ഷത വഹിച്ചു. ഡി.പി.സി.ഡോ..എ.കെ.അബ്ദുൽ ഹക്കീം, ,ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്,
ബ്ളോക്ക് പഞ്ചായത്ത് അംഗം സുമ രാജേഷ്, ഡി.ഇ.ഒ.  ജ്യോതി ഭായ്, എ.ഇ.ഒ. എൻ.കെ.പ്രേമൻ,
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി. അഷ്റഫ് ,ഉസ്മാൻ പി.ചെമ്പ്ര, പി.വിനയകുമാർ എന്നിവർ സംസാരിച്ചു.ബി.പി.സി. വി.എം മെഹറലി സ്വാഗതവും  എം.വി.യു വേഷ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post