Trending

മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തി; അമ്മയ്ക്കും കാമുകനും വധശിക്ഷ


മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പുരുലിയക്കടുത്ത നദിയാരയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരിലായിരുന്നു ക്രൂരത.

നാലിഞ്ച് നീളമുള്ള ഏഴു സൂചികളാണ് കുഞ്ഞിന്റെ ശരീരത്തില്‍ മന്ത്രവാദി കുത്തിക്കയറ്റിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് പുരുലിയയിലെ വിചാരണ കോടതി രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ പിപ്ഡിയില്‍ നിന്ന് പൊലീസ് സനാതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ സനാതന് വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.

പുരുലിയക്കടുത്ത നദിയാരയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിനെ തടഞ്ഞ് നാട്ടുകാര്‍ സംഭവം അറിയിച്ചത്. ഇവിടെ ഭജനകളുമായി കഴിയുന്ന മുന്‍ ഹോംഗാര്‍ഡ് 70കാരന്‍ സനാതന്‍ ഗോസ്വാമിയും കൂടെ ജീവിക്കുന്ന മംഗള ഗോസ്വാമിയും രണ്ടാഴ്ചയായി പനിപിടിച്ച് കിടക്കുന്ന മംഗളയുടെ മൂന്നര വയസ്സുകാരി മകളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കുന്നില്ല എന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ നടത്തിയ എക്സ് റേ പരിശോധനയില്‍ കുട്ടിയുടെ നെഞ്ചിലും അടിവയറ്റിലും സ്വാകാര്യ ഭാഗത്തുമായി ഏഴ് സൂചികള്‍ കുത്തിക്കയറ്റിയതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പുരുലിയ മെഡിക്കല്‍ കോളെജിലും പിന്നീട് ബെങ്കുര സമ്മിലാനി മെഡിക്കല്‍ കോളെജിയും മറ്റൊരു ആശുപത്രിയിലും ചികിത്സിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post