Trending

പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവൃത്തി ആരംഭിച്ചു.




താമരശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. 

പതിവായി പൊട്ടിപൊളിഞ്ഞ് അപകടകെണിയായി മാറുന്ന ഈ ഭാഗം വീതി കൂടി, റോഡിന് കുറുകെ ഡ്രൈനേജ് നിർമ്മിച്ച്, പൂട്ട് കട്ടകൾ വിരിച്ചാണ് നവീകരിക്കുന്നത്.ഈ ഭാഗത്തെ കുഴികളിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് അടിയന്തിരമായി പണി പൂർത്തീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള റോഡിൻ്റെ ഉപരിതലം മിനുക്കലിനായി 33 കോടി രൂപ മാറ്റി വെച്ചിരുന്നു, ഇതിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടക്കുന്നത്.

എന്നാൽ നിരവധി ആരോപണങ്ങൾ നേരിടുന്ന കരാറുകാർ തന്നെയാണ് പ്രവർത്തി നടത്തുന്നത് എന്നത് മാത്രമാണ് പൊതുജനങ്ങളുടെ ആശങ്ക.



T News

working in the field of advertising and printing

Post a Comment

Previous Post Next Post