Trending

സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ നാലിന് തുറക്കും; ഉത്തരവിറക്കി സർക്കാർ


കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഒക്ടോബർ 4 ന് തുറക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.  എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ  ഉത്തരവിൽ പറയുന്നു.

അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.

ക്ലാസ്സുകളുടെ സമയം കോളജുകൾക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു

T News

working in the field of advertising and printing

Post a Comment

Previous Post Next Post