Trending

ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇളയച്ഛനെതിരെ കേസ്


കണ്ണൂര്‍: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസ് എടുത്തു. തളിപ്പറമ്പ് സ്വദേശിനിയായ കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തത്. മഞ്ചേശ്വരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വച്ചു ഭര്‍തൃസഹോദരന്‍ ആറു വയസുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറിയിട്ടുണ്ട്.

രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അമ്മ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post