Trending

കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം; കളരിഗുരുക്കൾ മജീന്ദ്രന്‍ അറസ്റ്റിൽ


കോഴിക്കോട് കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം. കളരിഗുരുക്കൾ അറസ്റ്റിൽ.14 കാരിയെ പീഡിപ്പിച്ച കേസിൽ പേരാമ്പ്ര സ്വദേശി മജീന്ദ്രനെ കാക്കൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2019 മുതൽ ശിവശക്തി കളരി സംഘത്തിൽ വെച്ച് പീഡനം നടന്നതായി പൊലീസ് പറഞ്ഞു.

കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കളരിഗുരുക്കൾ അറസ്റ്റിലായത്. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെ പോക്സോ വകുപ്പനുസരിച്ച് കോടതി റിമാൻ്റ് ചെയ്തു. 2019 ജൂൺ മാസം മുതൽ പീഡനം നടന്നെന്ന് എഫ് ഐ ആർ പറയുന്നു.

കളരി സംഘം മുറിയിൽ വെച്ചാണ് 12 കാരി പീഡനത്തിന് ഇരയായത്. പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയ കുട്ടിയെ രക്ഷിതാക്കൾ കൗൺസിലിംന് വിധേയമാക്കി. കൗൺസിലറോടാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. കൗൺസിലർ മാതാപിതാക്കളേയും കാക്കൂർ പൊലീസിലും വിവരം അറിയിച്ചു.

തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കാക്കൂർ പൊലീസാണ് മജീന്ദ്രനെ അറസ്റ്റ് ചെയ്തത്. 2 വർഷമായി നിരവധി തവണ കൊളത്തൂർ
ശിവശക്തി കളരി സംഘത്തിൽ വെച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. കളരിസംഘത്തിൽ പരിശീലനത്തിന് എത്തുന്ന മറ്റ് കുട്ടികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post