കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന നടത്തും എന്ന പ്രചരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. എല്ലായിടത്തും മദ്യക്കടകൾ എന്നല്ല ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ലാഭകരമാക്കണം എന്ന് മാത്രമാണ് ഉദ്ദേശം, അത് ഇത്ര വലിയ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Tags:
Latest News
