Trending

പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ കേസെടുത്തു


സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എൻ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം പാലാരിവട്ടം പോലീസാണ് കേസെടുത്തത്. പത്രപ്രവർത്തക യൂണിയന്റെ പരാതിയിലാണ് നടപടി. വനിതാ മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ചതാണ് കേസിനാസ്പദമായ സംഭവം.

ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകളാണ് പ്രശാന്ത് മാധ്യമപ്രവർത്തകയ്ക്ക് അയച്ചത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post