സ്വര്‍ണം വായില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരെ പിടികൂടി. സ്വര്‍ണപ്പല്ല്, കാവിറ്റി എന്നി രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തിലാണ് ഇവരെ പിടികൂടിയത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് എത്തിയതാണ് ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാര്‍. ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. വായില്‍ സ്വര്‍ണപ്പല്ലിന്റെയും കാവിറ്റിയുടെയും രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 951 ഗ്രാം വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.
