Trending

കൊച്ചിയില്‍ ട്രാന്‍സ്‌ജെഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി




കൊച്ചി: ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

കഴിഞ്ഞയാഴ്ച വീട്ടിൽ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ പുലർച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post