Trending

യുവതിയുടെ ആത്മഹത്യ;കുട്ടികൾ ഉണ്ടാകാതിരുന്നതോടെ പ്രവാസി ഭർത്താവ് കെട്ടിയ താലിമാല ഊരി വച്ച് രണ്ടുമക്കളുടെ പിതാവായ കാമുകൻ കെട്ടിയ താലിയുമായി ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു.. പ്രശ്നങ്ങൾ പരിഹരിക്കാൻ ഭർത്താവ് നാട്ടിൽ വരുമെന്ന് അറിഞ്ഞതോടെ തന്നെയും ഒപ്പം കൂട്ടണമെന്ന് കാമുകി വാശിപിടിച്ചിട്ടും അകൽച്ച കാണിച്ച കാമുകനുമായി പിണങ്ങി കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ് ആത്മഹത്യ... സവിതയുടെ സമതല തെറ്റിയ ആ നിമിഷം


ഒളിച്ചോടാൻ തയ്യാറാകാതിരുന്ന കാമുകനോടുള്ള വിരോധത്തിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത്. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യാണ് കാമുകനുമായുള്ള പിണക്കത്തെത്തുടർന്ന് തൂങ്ങി മരിച്ചത്.

ഇവരുടെ കാമുകന്‍ മണപ്പള്ളി സ്വദേശിയും വിവാഹിതനുമായ പ്രവീണിനെ ഭര്‍തൃ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം നടന്നത് രണ്ടര വർഷങ്ങൾക്ക് മുമ്പായിരുന്നു.

ഇതിന് ശേഷം സതീഷ് ഗൾഫിലേയ്ക്ക് പോയി. കുട്ടികൾ ഉണ്ടാകാത്തതിൽ ഇരുവരും വിഷമത്തിലായിരുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്ത് നിന്നും 8മാസം അവധിയെടുത്ത് സതീഷ് നാട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു.

തുടർന്ന് യുവതി മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറുകയും രണ്ടുമക്കളുടെ പിതാവായ യുവാവുമായി അടുപ്പത്തിലാവുകയുമായിരുന്നു. ഭര്‍ത്താവ് സതീഷ് കെട്ടിയ താലിമാല ഊരി വച്ച ശേഷം കാമുകന്‍ പ്രവീണ്‍ കെട്ടിയ താലിമാല കഴുത്തിലണിഞ്ഞ് ഭാര്യാഭർത്താക്കന്മാരെ പോലെയായിരുന്നു ഇരുവരും നടന്നിരുന്നത്.

ഭര്‍ത്താവ് സതീഷ് അടുത്തില്ലാത്തതും കുട്ടികള്‍ ഉണ്ടാകാതിരുന്നതും പ്രവീണുമായി അടുക്കുന്നതിന് സവിതയെ പ്രേരിപ്പിക്കുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള ബന്ധം സൂപ്പർ മാർക്കറ്റിലുള്ള സഹപ്രവർത്തകർ വഴി അറിഞ്ഞ ഭർത്താവിന്റെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും വിലക്കുകയും, തുടർന്ന് മാസങ്ങളോളം ഇവിടത്തെ ജോലിക്ക് പോകാതെയുമായി. മൂന്ന് മാസങ്ങൾക്ക് ശേഷം ഭർത്താവ് നാട്ടിൽ വരാനിരിക്കെയായിരുന്നു ആത്മഹത്യ.

സതീഷ് നാട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് ഇതിൽ അസ്വസ്ഥയായ സവിത വ്യാഴാഴ്ച പുലർച്ചെയോടെ കാമുകനായ പ്രവീണിനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഭർതൃവീട്ടിൽ എത്തിക്കുകയായിരുന്നു.

ഭര്‍തൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്ബില്‍ നിന്നുകൊണ്ട് പ്രവീണുമായി സംസാരിക്കുന്നതിനിടെ തന്നെയും ഒപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

കാമുകൻ ഇത് വിസമ്മതിച്ചതോടെ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യാഭീഷണി മുഴക്കി സവിത കിടപ്പുമുറിയിൽ പോയി പ്രവീൺ കെട്ടിയ താലിമാല പൊട്ടിച്ചെറിഞ്ഞ് ഫോണും എറിഞ്ഞു പൊട്ടിച്ചു.

ഏറെ നേരമായിട്ടും സവിതയുടെ അനക്കം കേള്‍ക്കാതായതോടെ പരിഭ്രാന്തനായ യുവാവ് ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്.

പിന്നീട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീണ്‍ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു.

പ്രണയ ബന്ധം പ്രശ്നമായപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയില്‍ നിന്നും ഇരുവരെയും പറഞ്ഞുവിടുകയായിരുന്നു. പിന്നീട് സവിത പുതിയകാവിലെ ഒരു ലാബില്‍ ജോലിക്ക് കയറിയെങ്കിലും അവിടെയും ബന്ധം പ്രശ്നമായി പറഞ്ഞു വിട്ടു. ഏതാനും ദിവസങ്ങളായി പ്രവീൺ അകൽച്ച കാണിക്കുന്നതിൽ സവിത അസ്വസ്ഥയായിരുന്നു.

ഇതില്‍ പ്രകോപിതയായാണ് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇന്ന് ഉച്ചയോടെയാണ് കായംകുളം താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാകുകയുള്ളൂ. മരണത്തില്‍ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയാനാകൂ എന്ന് വള്ളികുന്നം എസ്.എച്ച്‌.ഒ വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post