Trending

ഫാ. ജോൺ മണലിൽ അന്തരിച്ചു




കോഴിക്കോട്: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ.ജോൺ മണലിൽ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-09-2021-വ്യാഴം) വൈകുന്നേരം 05:00- മണിക്ക് ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടത്തും.

പൊതുദര്‍ശനം
ഉണ്ടായിരിക്കുന്നതല്ല.

ചങ്ങനാശ്ശേരി അതിരൂപതയിലെ മുട്ടാര്‍ ഇടവ
കയില്‍ 1943 ജൂണ്‍ 01-ാം തീയതി ദേവസ്യ - ക്ലാരമ്മ ദമ്പതിക
ളുടെ മകനായി ജനിച്ച ജോണച്ചന്‍ മുട്ടാറില്‍ സ്‌കൂള്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയതിനുശേഷം പാലാ ഗുഡ്‌ ഷെപ്പേര്‍ഡ്‌ മൈനര്‍
സെമിനാരിയില്‍ പ്രവേശിച്ചു. 

തുടര്‍ന്ന്‌ തലശ്ശേരി അതിരൂപതയില്‍
ചേര്‍ന്ന്‌ കുന്നോത്ത്‌ സെന്റ്‌ ജോസഫ്സ്‌ സെമിനാരിയിലും
ആലുവ, സെന്റ്‌ ജോസഫ്സ്‌ പൊന്തിഫിക്കല്‍ മേജര്‍ സെമിനാ
രിയിലൂമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 

1968 ഡിസംബര്‍ 20-0൦ തീയതി ആലുവ, സെന്റ്‌ ജോസഫ്സ്‌
പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ വെച്ച്‌ തലശ്ശേരി രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍
വള്ളോപ്പിള്ളി പിതാവില്‍നിന്ന്‌ പൌരോഹിത്യം സ്വീകരിച്ചു. 

1968 ഡിസംബര്‍ 21ന്‌ മുട്ടാര്‍ ഇടവകയില്‍ പ്രഥമ
ദിവ്യബലിയര്‍പ്പിച്ചു. 

മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ്‌ വികാരിയായി സേവനമാ
രംഭിച്ച ജോണച്ചന്‍ മാനന്തവാടി രൂപതയിലെ പാലങ്കര ഇടവകയിലും 

താമരശ്ശേരി രൂപതയിലെ ഈരുൂട്‌,
മാവൂര്‍, പയ്യനാട്‌, കുമംകുളം, മഞ്ചേരി, മരഞ്ചാട്ടി, കട്ടിപ്പാറ, കുളിരാമുട്ടി, വാലില്ലാപ്പുഴ, ചുണ്ടത്തുംപൊയില്‍,
കുപ്പായക്കോട്‌, പടത്തുകടവ്‌, കല്ലുരുട്ടി തുടങ്ങിയ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

മഞ്ചേരി, കൂമംകുളം എന്നീ ഇടവകകളുടെ സ്ഥാപനത്തിന്‌ മുന്‍കൈയെടുത്തതും ദൈവാലയ നിര്‍മ്മാണം
നടത്തിയതും അച്ചനായിരുന്നു.

2014 മെയ്‌ 11-ാം തീയതി മുതല്‍ കോഴിക്കോട്‌ മേരിക്കുന്നിലുള്ള ഗുഡ്ഷെപ്പേർഡ്‌ വൈദിക മന്ദിരത്തില്‍
വിശ്രമജീവിതം നയിച്ചു വരവെ, 2021 സെപ്റ്റംബര്‍ 22 ന്‌ വാര്‍ദ്ധകൃസഹജമായ അസുഖങ്ങള്‍
മൂര്‍ച്ഛിച്ചതിനാല്‍ മേരിക്കുന്ന്‌ നിര്‍മ്മലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

തുടര്‍ന്ന്‌ വിദഗ്ദ ചികിത്സയ്ക്കായി
കോഴിക്കോട്‌ മിംസ്‌ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് (2021 സെപ്റ്റംബര്‍ 30ന്‌-വ്യാഴാഴ്ച)പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

സഹോദരങ്ങള്‍ : മാത്യു മണലില്‍ (മുട്ടാര്‍), ലില്ലമ്മ കാപ്പില്‍ കോയിപ്പിള്ളി (ആലപ്പുഴ), മേരിക്കുട്ടി
അതിരമ്പുഴ തെക്കേടം (ദുബായ്‌).


T News

working in the field of advertising and printing

Post a Comment

Previous Post Next Post