അവിണിശേരി: ചേർപ്പിൽ വയോധികരായ പിതാവിനെയും മാതാവിനെയും മകൻ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ചു. സാരമായി പരിക്കേറ്റ പിതാവ് മരിച്ചു.
അവിണിശേരി ഏഴുകമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷ്ണനെയും (75), ഭാര്യ തങ്കമണിയെയും (70) മകൻ പ്രദീപാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. അവിടെ വെച്ച് രാത്രി പത്തോടെയാണ് രാമകൃഷ്ണൻ മരിച്ചത്.
ആക്രമണത്തിനുള്ള കാരണംഅറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് സ്ഥിരം മദ്യപനാണെന്നും പറയുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
Tags:
Crime News
