Trending

കണ്ണൂര്‍ സര്‍വകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു




കണ്ണൂർ സർവകലാശാല സിലബസ് വിവാദം; പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ബന്ധപ്പെട്ട് സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സിന്റെ സിലബസ് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിവാദ സിലബസ് പരിശോധിക്കുന്നതിനും പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. കാവിവൽക്കരണം എന്ന പ്രചാരണം ശരിയല്ലെന്നും  വിമർശനാത്മക, താരതമ്യ പഠനത്തിനാണ് ചില പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതെന്നും വി സി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച എം എ പൊളിറ്റിക്സ് ആൻഡ് ഗവേർണൻസ് കോഴ്സിൻ്റെ സിലബസിനെ കുറിച്ച് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈസ് ചാൻസലർ. അക്കാദമിക് രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം എന്ന പ്രചരണം ശരിയല്ലെന്ന് വി സി പറഞ്ഞു.

വിമർശനാത്മക താരതമ്യ പഠനത്തിനാണ് ഹിന്ദുത്വ സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസ് പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യില്ല. എന്നാൽ, വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കായി രണ്ടംഗ വിദഗ്ദ സമിതിയെ നിയോഗിച്ചതായും വിസി വ്യക്തമാക്കി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post