നിയമ സഭാ കയ്യാങ്കളി കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ സമര്‍പ്പിച്ച തടസ്സ ഹര്‍ജികള്‍ തള്ളി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറു പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെ സമര്‍പ്പിച്ച തടസ ഹര്‍ജികളാണ് തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് നടപടി.
നിയമസഭ കയ്യാങ്കളി കേസില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നീ പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെതിരെ കേരള അഭിഭാഷക പരിക്ഷത്താണ് തടസ്സ ഹര്‍ജി നല്‍കിയത്. കേസില്‍ കക്ഷി ചേര്‍ന്നിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുതല്‍ ഹര്‍ജിക്കെതിരെ തടസ്സവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഹര്‍ജി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല.
കേസില്‍ സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുള്‍പ്പെടെയായിരുന്നു രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട്. അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്ന് പ്രോസിക്യൂഷനും നിലപാട് എടുത്തു. എന്നാല്‍ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ നിയമ നടപടി സ്വീകരിച്ച വ്യക്തിയാണ് താന്‍ എന്നും തന്റെ തടസ്സ വാദത്തിന് നിയമ സാധുതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.
ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ്സഹര്‍ജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം. തടസ്സഹര്‍ജി തള്ളിയതോടെ ഈ മാസം 23 മുതല്‍ എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതി വാദം കേള്‍ക്കും.
അതേസമയം, നിയമസഭാ പ്രതിഷേധ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ വന്‍തിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസില്‍ ആണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
