പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും രാജി. ജലവിഭവ വകുപ്പ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു. പി.സി.സി അധ്യക്ഷന്‍ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഞായറാഴ്ചയാണ് ഇവര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്‌ലിംഅംഗമാണ് റസിയ സുല്‍ത്താന. മൂന്നാം തവണയാണ് ഇവര്‍ നിയമസഭയിലെത്തുന്നത്.
പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദു ഇന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റസിയ സുല്‍ത്താനയുടെ രാജി.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിന്റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിദ്ദുവിന്റെ നോമിനിയായാണ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു.
അതിനിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി. അദ്ദേഹം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് ഡല്‍ഹിയിലെത്തിയതെന്ന് അമരീന്ദര്‍ പറഞ്ഞു.
Tags:
Latest News
