താമരശ്ശേരി: കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചുങ്കം സാന്ത്വന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചുങ്കം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വാർഡ് മെമ്പർ അഡ്വ.ജോസഫ് മാത്യു വിജയികൾക്കുള്ള മൊമെൻ്റോ വിതരണം നടത്തി. പി.സി.മുഈനുദ്ധിൻ അധ്യക്ഷത വഹിച്ചു.പി.സി.റഹീം മാസ്റ്റർ, കെ.കെ. സാലി, പി.ടി.നൗഫൽ, അസീസ്' കമ്മട്ട്യേരിക്കുന്ന്, ഗഫൂർ പാലോറക്കുന്ന്, ഹാരിസ് പി.സി. തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
Local News
