Trending

വട്ടക്കുണ്ട് - കല്ലാരംകെട്ട് റോഡ് നാടിന് സമർപ്പിച്ചു



 
താമരശ്ശേരി :നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച വട്ടക്കുണ്ട് - കല്ലാരംകെട്ട്  റോഡ് താമരശ്ശേരി  പഞ്ചായത്ത് പ്രസിഡന്റ്  ജെ ടി അബ്ദുറഹ്മാൻ  മാസ്റ്റർ ഉദ്ഘാടനം  നിർവഹിച്ചു. സ്ഥലമുടമകൾ  റോഡിന് വിട്ടുനൽകിയ  രേഖകൾ റോഡ്   നിർമാണ കമ്മിറ്റി ഭാരവാഹികളായ   സിദ്ദീഖ് കാരാടി,  കെ  കെ  റഷീദ്  സലിം (ബാവ )  എന്നിവർ  നാട്ടുകാരുടെയും ഭൂവുടമകളുടെയും സാന്നിധ്യത്തിൽ ജനപ്രതിനിധികൾക്ക് കൈമാറി .

പരിപാടിയിൽ  താമരശ്ശേരി പഞ്ചായത്തിലെ   വിവിധ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻമാരായ   എ അരവിന്ദൻ,   എം ടി അയ്യൂബ്ഖാൻ,   മഞ്ജിത, ബ്ലോക്ക്  പഞ്ചായത്ത്  മെമ്പർ   അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ  PC അബ്ദുൽ  അസീസ്,    സി വി  അബ്ദുറഹ്മാൻ കുട്ടി ഹാജി,  അബൂബക്കർ കോയ  (SDPI) സുൽഫിക്കർ  ( മുസ്ലിംലീഗ് )  എ കൃഷ്ണകുമാർ 
 (സിപിഎം ) ടി ബാലകൃഷ്ണൻ (കോൺഗ്രസ് ) അബ്ദുറഹ്മാൻ,  സൈമൺ മാസ്റ്റർ  (ഹിൽടോപ്പ് റസിഡൻസ് )  തുടങ്ങിയ പ്രമുഖ  വ്യക്തികൾ സന്നിഹിതരായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post