താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൻ്റെ പരിഷ്കരണ പ്രവൃത്തി ഉടൻ ആരംഭിക്കും. ആദ്യഘട്ടം മലാപ്പറമ്പ് ജംഗ്ഷൻ മുതൽ പുതുപ്പാടി വരെയാണ്. 35 കിലോമീറ്റർ ദൂരം പരിഷ്കരിക്കുന്നതിന് മിനിസ്ട്രറ്റി ഓഫ് റോഡ് ട്രാൻസ്പോപോർട്ട് ആൻ്റ് ഹൈവേസ് പ്രാഥമിക അംഗീകാരം നൽകി.നാഷണൽ ഹൈവേ അതോറിയിറ്റി ഓഫ് ഇന്ത്യ വിളിച്ചു ചേർത്ത യോഗത്തിലാണ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
കേന്ദ്ര മാനദണ്ഡപ്രകാരം
45 മീറ്റർ വീതിയിലാവും റോഡ് വികസിപ്പിക്കുക. പ്രധാന പട്ടണങ്ങളിൽ ബൈപാസ് നിർമ്മിക്കും.എന്നാൽ എൻ എച്ച് എ ഐ തയ്യാറാക്കിയ അലൈമെൻ്റിൽ തിരക്കേറിയ പട്ടണമായ കുന്ദമംഗലത്തിനെ ബൈപ്പാസ് പദ്ധതിയിൽ നിന്നും ഒഴിവാക്കിയതിൽ എം.എൽ.എ പി ടി എ റഹിം പ്രതിഷേധ മറിയിച്ചു.
പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾക്കായി താമരശ്ശേരിയിൽ ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും.ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്.
Tags:
Latest News
