Trending

പൂക്കാട്ടുപുറായിൽ അബൂബക്കർ മാസ്റ്റർ (65) നിര്യാതനായി.






താമരശ്ശേരി:കത്തറമ്മൽ പൂക്കാട്ടുപുറായിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ മാസ്റ്റർ (65) നിര്യാതനായി. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവർത്തകനും നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്നു.
മങ്ങാട്, ചേളാരി,മങ്കട എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഉർദു അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊടുവള്ളി മണ്ഡലം കെ.എം.സി
സി ട്രഷറർ, കത്തറമ്മൽ വാർഡ് മുസ്‌ലിം ലീഗ് മെമ്പർ, ടൗൺ ലീഗ് പ്രസിഡന്റ്, സുന്നി യുവജന സംഘം വൈസ് പ്രസിഡണ്ട്, പാറന്നൂർ ഉസ്താദ് എജ്യുക്കേഷനൽ കോംപ്ലക്സ് കമ്മറ്റി അംഗം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: സുലൈഖ (റിട്ട. അധ്യാപിക മങ്ങാട് എ.യു.പി.സ്കൂൾ).
മക്കൾ: ഷബാസ് അഹമ്മദ് (ദുബൈ), ഷബ്ന ജാസ്മിൻ.
മരുമക്കൾ: സബീൽ വാടിക്കൽ, ഷമീന ഷബാസ്.

മയ്യിത്ത് നിസ്കാരം രാവിലെ 10.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.



T News

working in the field of advertising and printing

Post a Comment

Previous Post Next Post