Trending

ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷൻ കോഴിക്കോട് ആഭിമുഖ്യത്തിൽ താമരശ്ശേരി പ്രദേശത്തെ കിടപ്പു രോഗികളും കോവിഡ് ബാധിതരുമുൾപ്പെടെ 60 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.




താമരശ്ശേരി:തച്ചംപൊയിൽ ജീവശക്തി പ്രാണിക്ക് ഹീലിംഗ് സെന്ററിൽ നടന്ന ചടങ്ങ് താമരശ്ശേരി താലൂക്ക് തഹസിൽദാർ സുബൈർ ഉദ്ഘാടനം ചെയ്തു.

സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയി കൾക്കുള്ള ഉപഹാര വിതരണവും തഹസിൽദാർ നിർവ്വഹിച്ചു.



ഫൗണ്ടേഷൻ മാനേജർ എം.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.



ഗിരീഷ് തേവള്ളി, അനശ്വര, ദേവിക എന്നിവർ ആശംസാ പ്രസംഗം നടത്തി.
പ്രാണിക് ഹീലിംങ്ങ് സെന്റർ ഡയറക്ടർ കെ.ശിവദാസൻ സ്വാഗതവും പി.എം. സുമേഷ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷൻ ഭക്ഷ്യക്കിറ്റ് വിതരണം താമരശ്ശേരി താലൂക്ക് തഹസിൽദാർ സി.സുബൈർ ഉദ്ഘാടനം ചെയ്യുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post