Trending

കണ്ണൂരിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്നശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ


കണ്ണൂർ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം.



എരുവേശി അംശം മുയിപ്ര പുള്ളിമാൻ കുന്നിലെ സതീശൻ (38) കുഞ്ഞുമകനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവി (28)നേയും കുട്ടി ധ്യാൻചന്ദി നേയും അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി പിന്നീട് മരിച്ചു

സതീശൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post