Trending

കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സിപിഐ(എം) ൽ ചേർന്നവർക്ക് CPI(M) കാട്ടുമുണ്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സീകരണം നൽകി.


ഓമശ്ശേരി : വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെയും കോൺഗ്രസ്സ് മെമ്പർമാരുടെയും നിരന്തരമായ അവഗണന യിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ച് 6 കുടുംബങ്ങളൽ നിന്നായി CPI(M) ൽ ചേർന്ന സജീവ കോൺഗ്രസ്സ് അനുഭാവികളാ കായിരുന്നവർക്ക് സ്വീകരണം നൽകി.

കാട്ടുമുണ്ട -ചാമോറ ഭാഗത്ത്‌ നിന്നുമാണ് കോൺഗ്രസ്സ് പാർട്ടി വിട്ട് പ്രവർത്തകർ CPI(M) ൽ ചേർന്നത്. ആടി ഉലയുന്ന കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ പോരിൽ മനം മടുത്തവരും, കോവിഡ് സമയത്ത് തിരിഞ്ഞു നോക്കാതിരുന്ന വാർഡ് മെമ്പർമാരുടെ നടപടിയിൽ പ്രതിഷേധിച്ചുമ്മാണ് ഓമശ്ശേരി പഞ്ചായത്തിലെ ( വാർഡ്-5)കാട്ടുമുണ്ടയിൽ 6 കുടുംബങ്ങളിലെ നിരവധി പേർ CPI(M) ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. സ്വീകരണത്തിൽ പങ്കെടുത്തവരും, വീട്ടുകാരുമടക്കം ഇരുപതോളം പേരാണ് കോൺഗ്രസ്സ് വിട്ടതെന്ന് സ്വീകരണത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. സ്വീകരണ യോഗത്തിൽ ശശി കണ്ണൻ കോട്ടുമ്മേൽ അധ്യക്ഷത വഹിച്ചു CPMഏരിയ കമ്മിറ്റി അംഗം കെ. കെ രാധാകൃഷ്ണൻ ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ കൂടത്തായി ലോക്കൽ സെക്രട്ടറി T. T മനോജ്‌, കൂടത്തായി ലോക്കൽ കമ്മിറ്റി അംഗം കെ.വി ഷാജി,കാട്ടുമുണ്ട ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ചാമോറ ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി,
T News

working in the field of advertising and printing

Post a Comment

Previous Post Next Post