താമരശ്ശേരി: തീരദേശം, ആദിവാസി മേഖലകളിലെ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
2021-22 വാർഷിക പദ്ധതിയിലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്.
ആശുപത്രി വികസന സമിതി യോഗം ചേർന്ന് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണന്ന് എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.
Tags:
Latest News
