Trending

അക്രമിസംഘത്തിൽ നാലു പേർ,CPI(M) ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുണ്ടായ വധശ്രമം ;കുത്തേറ്റ നവാസിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി


താമരശ്ശേരി: CPI(M) ചുടലമുക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നതായി നവാസ് മൊഴി നൽകി, ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന നവാസിൻ്റെ മൊഴി പോലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. 
സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. യൂത്ത് ലീഗ് ചുടലമുക്ക് യൂനിറ്റ് പ്രസിഡൻ്റ് സൽമാൻ, ലീഗ് പ്രവർത്തകനായ ഷഫീഖ് എന്നിവരാണ് നേരത്തെ പിടിയിലായത്.

നവാസിൻ്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴി നേരത്തെ രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല.
വധശ്രമത്തിന് ദിവസങ്ങൾ മുമ്പ് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ,ഇതിൽ പങ്കാളികളായവരെ കണ്ടെത്തി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും സി.പിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നെന്നും, ഇതിൻ്റെ സൂചന ചിലർക്ക്  പ്രതികൾ തന്നെ നൽകിയിരുന്നതായുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് സി പി എം ആവശ്യപ്പെട്ടു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post